പ്രമേഹം തടയാൻ ഉലുവ വെള്ളം

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയ ഉലുവ വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ചതാണ്.

ദിനവും ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.

കൂടാതെ, നമ്മുടെ പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ല ഹെൽത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.