കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും.  രാവിലെ 11.30 ന് ന്യൂ ഡൽഹിയിലെ വിജ്ഞാന് ഭവനിൽ പ്ലീനറി ഹാളിൽ വെച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജം കൂട്ടി മാർച്ച് 25 ന് കോൺഗ്രസ്124 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ കനകപുര മണ്ഡലത്തിലും മത്സരിക്കും. 80 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന ആദ്യ പട്ടിക മാർച്ച് 20 ന് ആം ആദ്മി പാർട്ടിയും പുറത്തിറക്കിയിരുന്നു. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പാർട്ടി അറിയിച്ചു.