റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡുമായി എച്ച്ഡിഎഫ്സി ബാങ്ക്

റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ ‘സൂപ്പർ പ്രീമിയം കാറ്റഗറി’ യിലേക്കുള്ള ഏറ്റവും പുതിയ എൻട്രി കൂടിയാണ് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്. ഉയർന്ന വരുമാനമുള്ള വ്യക്തികൾക്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് എച്ച്ഡിഎഫ്സി ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് ആഗോളയാത്രയ്ക്കുള്ള റിവാർഡുകൾ റിഡീം ചെയ്യാനും, റോഗാലിയ ഗോൾഡ് കാറ്റലോഗ് വഴി പ്രീമിയം ബ്രാൻഡുകളിലേക്ക് പ്രവേശിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ബെസ്റ്റ്- ഇൻ- ക്ലാസ് ട്രാവൽ ആൻഡ് ലൈഫ് സ്റ്റൈൽ ആനുകൂല്യങ്ങൾ ഉൾപ്പെട്ടതാണ് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ക്ലബ്ബ് വിസ്താര സിൽവർ ടയർ അംഗത്വവും, എംഎംടി ബ്ലാക്ക് എലൈറ്റ് മെമ്പർഷിപ്പും നൽകി മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്.